സഹതടവുകാരൻ്റെ അക്രമത്തിൽ ജയിൽ അന്തേവാസിക്ക് പരുക്കേറ്റു

special jail kannur
special jail kannur

കണ്ണൂർ: സഹതടവുകാരന്റെ അക്രമത്തിൽ ജയിൽ അന്തേവാസിക്ക് പരുക്കേറ്റു. കണ്ണൂർ സ്പെഷ്യൽ സബ്ബ് ജയിലിൽ റിമാന്റിൽ കഴിയുന്ന അജേഷ് (27) എന്ന തടവുകാരനാണ് പരിക്കേറ്റത്.

വ്യാഴാഴ്ച്ച രാവിലെയാണ് സഹതടവുകാരന്റെ അക്രമത്തിൽ അജേഷിന് സാരമായി പരിക്കേറ്റത്. ഇയാളെ കണ്ണൂർജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.