ശബ്ദമുണ്ടാക്കി ഓടിക്കുന്നതിനിടെ കുരങ്ങ്‌ തേങ്ങ പറിച്ചെറിഞ്ഞു; വീട്ടമ്മയുടെ കണ്ണിന് പരിക്ക്

monkey attack kannur
monkey attack kannur

കുയിലൂർ പ്രദേശങ്ങളിൽ കുരങ്ങുകൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവാണ്

ഇരിട്ടി (കണ്ണൂർ): കുരങ്ങ് പറിച്ചെറിഞ്ഞ തേങ്ങ കൊണ്ട്‌ വീട്ടമ്മയുടെ കണ്ണിന്‌ പരിക്കേറ്റു. പടിയൂർ പഞ്ചായത്തിലെ കുയിലൂർ വളവിന് സമീപം സതീ നിലയത്തിൽ സതീദേവി (64)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വീടിന് പുറകിലെ തെങ്ങിൽ നിന്ന് കുരങ്ങിൻ കൂട്ടം തേങ്ങ പറിച്ചെടുന്ന ശബ്ദം കേട്ട് വെളിയിലിറങ്ങിയതായിരുന്നു സതീദേവി. തെങ്ങിൻ മുകളിലേക്ക് നോക്കി ശബ്ദമുണ്ടാക്കി ഓടിക്കുന്നതിനിടെ ഒരു കുരങ്ങ് തേങ്ങ പറിച്ചെറിയുകയായിരുന്നു.

മുഖത്തും കണ്ണിനും പരിക്കേറ്റ സതീദേവിയെ ഉടൻ കണ്ണൂരിലെ എ.കെ.ജി ആസ്പത്രിയിൽ എത്തിച്ചു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. കുയിലൂർ പ്രദേശങ്ങളിൽ കുരങ്ങുകൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവാണെന്നും അടിയന്തരമായി കുരങ്ങുകളെ കാട്ടിലേക്ക് തുരത്താനോ കൂട് സ്ഥാപിച്ച് പിടിക്കാനോ ഉള്ള നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു .

Tags