തളിപ്പറമ്പിൽ ഉമ്മയുടെ ചുമലിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽനിന്ന് സ്വർണമാല മോഷ്ടിച്ചു; സി.സി.ടി.വി ദൃശ്യം പുറത്തു
Updated: Oct 24, 2024, 22:01 IST
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണദൃശ്യങ്ങൾ ലഭിച്ചത്
തളിപ്പറമ്പ: ഉമ്മയുടെ ചുമലിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽനിന്ന് സ്വർണമാല മോഷ്ടിച്ചു. തളിപ്പറമ്പ് സൈദ് നഗർ സ്വദേശിയുടെ ഒരു വയസ്സുള്ള മകൾ സെല്ല യുടെ ഒരു പവന്റെ മാലയാണ് മോഷ്ടിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ കാണിച് മരുന്ന് വാങ്ങാൻ എതിർ വശത്തുള്ള മെഡിക്കൽ ഷോപ്പിൽ പോയതായിരുന്നു. മരുന്ന് റസീറ്റ് കൊടുത്ത് മരുന്ന് വാങ്ങാൻ നിൽകുമ്പോഴാണ് പുറകിൽ നിന്നും കുട്ടിയുടെ കഴുത്തിലെ മാല 2 സ്ത്രീകൾ മോഷ്ടിച്ചത്.
തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണദൃശ്യങ്ങൾ ലഭിച്ചത്. രക്ഷിതാക്കൾ തളിപ്പറമ്പ് പോലീസിൽ രാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.