ഇരിട്ടിയിൽ വീടിനടുത്തെ ഷെഡിൽ ഒളിപ്പിച്ച 150 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവുമായി മുൻ അബ്കാരി കേസിലെ പ്രതി അറസ്റ്റിൽ

google news
babu

ഇരിട്ടി : ഇരിട്ടിയിൽ എക്സൈസ് നടത്തിയ പെട്രോളിങ്ങിന്റെ ഭാഗമായി വൻ വ്യാജചാരായ കേന്ദ്രം പിടികൂടി.എക്‌സൈസ് സംഘം ചാവശ്ശേരി പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിൽ150 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവുമാണ്  പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മുൻ അബ്കാരി കേസിലെ പ്രതി ചാവശേരി പറമ്പിലെ ടി. ബാബു  (43) വിനെ എക്സൈസ് സംഘം  അറസ്റ്റുചെയ്തു.


ബാബുവിന്റെ വീട്ടിന് സമീപത്തെ ഷെഡിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷും ചാരായവും.  നേരത്തേയും ഇയാളെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. 
എക്‌സൈസ് ഇൻസ്‌പെക്ടർ ലോതർ  എൽ പെരേരയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) കെ. ആനന്ദകൃഷ്ണൻ , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) പി.വി. വത്സൻ, വി.എൻ. സതീഷ്, പി.കെ. സജേഷ്, സിവിൽ എക്‌സൈസ് ഓഫീസർ കെ.കെ. രാഗിൽ  എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Tags