വയനാടിന് മനസ്സ് നിറഞ്ഞൊരു സഹായവുമായി മത്സ്യവിൽപ്പനക്കാരൻ, ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

A fishmonger with a hearty helping hand for Wayanad, one day's income goes to the Chief Minister's relief fund
A fishmonger with a hearty helping hand for Wayanad, one day's income goes to the Chief Minister's relief fund

കണ്ണൂർ : ഉരുൾപൊട്ടലിൽ ഉള്ളുലഞ്ഞ വയനാടിനെ തിരികെ പിടിക്കാന്‍ ഒരു കൈ സഹായവുമായി കരിയാട് പുതുശ്ശേരിപ്പള്ളിയിലെ മത്സ്യ വില്‍പ്പനകാരന്‍. കിടഞ്ഞിറോഡില്‍ മീന്‍ വില്‍പന നടത്തുന്ന ഇടത്തിൽ ശ്രീധരനാണ് തന്റെ ഒരു ദിവസത്തെ വരുമാനം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മത്തി, അയല, ചെമ്മീൻ, നത്തോലി, ചമ്പാൻ തുടങ്ങിയ ഇനങ്ങൾ വിൽപ്പന നടത്തിയതിലൂടെ ലഭിച്ച 53286 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ തുക ഏറ്റുവാങ്ങി.

കരിയാട് പുതുശ്ശേരിപ്പള്ളി ടൗണിനടുത്ത് കിടഞ്ഞി റോഡില്‍ വൈകുന്നേരങ്ങളില്‍ സ്ഥിരമായി മത്സ്യം വില്‍ക്കുന്ന ശ്രീധരന്‍ എന്ന അറുപതുകാരനാണ് തന്റെ കടയില്‍ നിന്നും ബുധനാഴ്ച ലഭിച്ച മുതലും ലാഭവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. പുതിയൊരു വയനാടിനെ പുനസൃഷ്ടിക്കുന്നതിന് തന്നാലാവുന്ന രീതിയില്‍ സംഭാവന നല്‍കുകയാണെന്ന് ശ്രീധരന്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടമായവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയാണ് ശ്രീധരന്‍.

ശ്രീധരൻ്റെ മകൻ ശ്രീജിത്ത്, സഹായികളായ കരീം, മുത്തലിബ് നാട്ടുകാരായ ജയമോഹൻ കരിയാട്, എൻ.ജയശീലൻ , പി.മനോഹരൻ എന്നിവരും മൽസ്യ വില്പനക്ക് സഹായിച്ചു.
കൗൺസിലർ എം.ടി.കെ.ബാബു, പി. ആർ.ഡി. ഡെപ്യൂട്ടി  ഡയരക്ടർ ഇ.കെ. പത്മനാഭൻ, ജയചന്ദ്രൻ കരിയാട്  തുടങ്ങിയവരും സംബന്ധിച്ചു.

A fishmonger with a hearty helping hand for Wayanad, one day's income goes to the Chief Minister's relief fund

Tags