തലശേരി മൊയ്തു പാലത്തിന് സമീപം മാലിന്യം തള്ളിയതിന് 5000 രൂപ പിഴയീടാക്കി

A fine of Rs 5000 was imposed for dumping garbage near the Thalassery Moitu Bridge
A fine of Rs 5000 was imposed for dumping garbage near the Thalassery Moitu Bridge

കട പുതുക്കിപ്പണിതപ്പോൾ ഉണ്ടായ ടൈൽസ് കഷ്ണങ്ങൾ, പ്ളാസ്റ്റിക് കവറുകൾ, പഴയ ഫർണിച്ചർ അവശിഷ്ടങ്ങൾ, തെർമോകോൾ, കാർബോഡ് പെട്ടികൾ തുടങ്ങിയ മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടി പഴയ മൊയ്തു

കണ്ണൂർ : ധർമ്മടം 'കട നവീകരണത്തിന്റെ ഭാഗമായുള്ള മാലിന്യങ്ങൾ പഴയ മൊയ്തു പാലത്തിന് സമീപം തള്ളിയതിന് എടക്കാട് ബീച്ച് റോഡിലെ ഷോപ്പ് ആൻ്റ് ജോയ് ബേക്കറിയ്ക്ക് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ അയ്യായിരം രൂപ പിഴ ചുമത്തി. 

കട പുതുക്കിപ്പണിതപ്പോൾ ഉണ്ടായ ടൈൽസ് കഷ്ണങ്ങൾ, പ്ളാസ്റ്റിക് കവറുകൾ, പഴയ ഫർണിച്ചർ അവശിഷ്ടങ്ങൾ, തെർമോകോൾ, കാർബോഡ് പെട്ടികൾ തുടങ്ങിയ മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടി പഴയ മൊയ്തു പാലത്തിന് സമീപം തള്ളിയതായി പരിശോധയ്ക്കെത്തിയ ജില്ലാ സ്ക്വാഡ് കണ്ടെത്തുകയായിരുന്നു.  

തള്ളിയവർ തന്നെ മാലിന്യം സ്വന്തം ചെലവിൽ വീണ്ടെടുത്ത് തരം തിരിച്ച് ഹരിത കർമ്മസേനക്ക് നൽകാനും സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെൻ്റ് ഓഫീസർ അജയകുമാർ കെ ആർ , സ്ക്വാഡ് അംഗം ശരീകുൽ അൻസാർ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ തൃപ്ത എന്നിവർ റെയ്ഡിൽപങ്കെടുത്തു.

Tags