എം.കെ മറിയുവിൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു
Nov 14, 2024, 19:08 IST
എടക്കാട്: എടക്കാട്ടെ എഴുത്തുകാരിയും പൊതുപ്രവർത്തകയുമായ എം.കെ മറിയുവിന്റെ പുതിയ കവിതാ സമാഹാരം 'നൊസ്സ്' ഷാർജയിൽ പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രമുഖ നോവലിസ്റ്റ് ഇ.പി ഹംസക്കുട്ടി പ്രകാശനകർമ്മം നിർവഹിച്ചു. പ്രശസ്ത പ്രവാസി സാമൂഹ്യ പ്രവർത്തകനായ അശ്റഫ് താമരശ്ശേരി ആദ്യ പ്രതി സ്വീകരിച്ചു.
മറിയുവിന്റെ പുഴമനസ്സ്, മേൽപോട്ട് പൊഴിയുന്ന ഇലകൾ, ഹൃദയപുസ്തകം എന്നീ കവിതാ സമാഹാരങ്ങളും, ചിന്നുവിന്റെ കൂട്ടുകാർ, ആട്ടുക്രു എന്നീ ബാലസാഹിത്യകൃതികളും നേരത്തേ പുറത്തിറങ്ങിയിട്ടുണ്ട്. എടക്കാട് സാഹിത്യവേദി അംഗവും തനിമ കലാസാഹിത്യവേദി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമാണ്.