കണ്ണൂർ സെൻട്രൽ ജയിലിൽ ശുചീകരണ യജ്ഞം നടത്തി
Oct 2, 2024, 22:30 IST
കണ്ണൂർ: ജയിൽ ജീവനക്കാരുടെ സംഘടനകളും കണ്ണൂർ സിക്കയും സംയുക്‌തമായി സംഘടിപ്പിച്ച ശുചീകരണ യജ്‌ഞം പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ വേണു അധ്യക്ഷത വഹിച്ചു.
ജോയിന്റ് സൂപ്രണ്ട് ടി.ജെ. പ്രവീഷ്, ജയിൽ അസോസിയേഷൻ നേതാക്കളായ പി.ടി സന്തോഷ്, കെ അജിത്, സി.പി റിനേഷ്, കെ.പി സജേഷ്, കെ.കെ ബൈജു, കെ.ടി അരുൺ, എ.കെ ഷിനോജ്, എ.എൻ ആനന്ദകൃഷ്ണൻ എന്നിവർ നേതൃത്വo നൽകി.