ഗാർഹിക പീഡനമെന്ന യുവതിയുടെ പരാതിയിൽ ജോസ്ഗിരി സ്വദേശികളായ മൂന്നു പേർക്കെതിരെ കേസെടുത്തു

police8
police8

ആലക്കോട്: വിവാഹ ശേഷം ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു വരവെ കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. ആലക്കോട് വെള്ളാട് സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയുടെ പരാതിയിലാണ് ഭർത്താവ് ജോസ് ഗിരിയിലെ ജാക്‌സൺ, മാതാപിതാക്കളായ മാത്യു, മേഴ്‌സി എന്നിവർക്കെതിരെ കേസെടുത്തത്. 

2015 ഏപ്രിൽ ഇരുപത്തിയേഴിനായിരുന്നു യുവതിയുടെ വിവാഹം. ശേഷം ഭർതൃവീട്ടിലും തളിപ്പറമ്പിലെ ക്വാട്ടേർസിലും താമസിച്ചു വരുന്നതിനിടെ കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ടും മറ്റു പല കാരണങ്ങൾ ഉണ്ടാക്കിയും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്.

Tags