സ്വകാര്യ ബസ് മാനേജരെ മർദ്ദിച്ച രണ്ട് ജീവനക്കാർക്കെതിരെ കേസെടുത്തു
Oct 2, 2024, 23:12 IST
കണ്ണൂര്‍: ബസുകളുടെ സമയക്രമം സംബന്ധിച്ച് പൊലിസിൽ പരാതി നല്‍കിയ ബസ് മാനേജരെ മറ്റൊരു സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്ന് പരാതി. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
കെ.എല്‍-13 എ.എച്ച്.2232 ശ്രീറാം ബസ് ജീവനക്കാരായ കോളിത്തട്ടിലെ നെടുങ്കോട്ടയില്‍ വീട്ടില്‍ എന്‍.ജെ.ജ്യോതിഷ്(37), ചൊവ്വ മീത്തലെപുറത്ത് വീട്ടില്‍ എം.പി.ലജീഷ് (42)എന്നിവരുടെ പേരിലാണ് കേസെടുത്തത്.
തലശേരി- കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍-13 ഇസഡ് 9848 ബസ് മാനേജര്‍ തലശേരി കുനിയില്‍ വീട്ടില്‍ സി.ശ്രീജിത്തിനെയാണ്(53) ഇരുവരും ചേര്‍ന്ന് സപ്തംബര്‍ 30 ന് വൈകുന്നേരം 5.30 ന് കണ്ണൂര്‍ പുതിയ ബസ്റ്റാന്റ് പരിസരത്തുവെച്ച് മര്‍ദ്ദിച്ചത്.