പാനൂരിൽ യുവാവിനെയും ബന്ധുവിനെയും ഇരുമ്പ് വടികൊണ്ട് മർദ്ദിച്ച മൂന്ന് പേർക്കെതിരെ കേസെടുത്തു
Nov 5, 2024, 14:49 IST
പാനൂർ: കുറ്റ്യേരിയിൽ യുവാവിനെയും ബന്ധുവിനെയും ഇരുമ്പ് വടികൊണ്ടു അടിച്ചു പരുക്കേൽപ്പിച്ചതിന് മൂന്ന് പേർക്കെതിരെ പൊലിസ് കേസെടുത്തു. കുറ്റേരി മുഡവിൻ്റവിടെ വീട്ടിൽ എം. റിജേഷ് (42) ബന്ധുവായ അതുൽ എന്നിവരെയാണ് അക്രമിച്ചത്.
ഇന്നലെ പുലർച്ചെ 3.30നായിരുന്നു സംഭവം. വ്യക്തിവൈരാഗ്യം കാരണം ഷിബിൻ, രാജേഷ്, സജീവൻ കനിയേരി എന്നിവർ വീട്ടിലേക്ക് പോകുന്ന വഴിയിൽ തടഞ്ഞു നിർത്തി ഇരുമ്പ് വടികൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ പാനൂർ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.