മാതമംഗലത്ത് ഓട്ടോയിലും ബൈക്കിലും ഇടിച്ച് നിർത്താതെ പോയ കാർ ഡ്രൈവർക്കെതിരെ കേസെടുത്തു
Nov 28, 2024, 16:22 IST
പയ്യന്നൂർ: മാതമംഗലം ടൗണിൽ നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ച് രണ്ടുപേർക്ക് പരുക്കേറ്റ സംഭവത്തിൽ പെരിങ്ങോം പൊലിസ് കേസെടുത്തു. കാർ ഡ്രൈവർക്കെതിരെയാണ് കേസെടുത്തത്.
ഓട്ടോ ഡ്രൈവർ കാഞ്ഞിരങ്ങാട് സ്വദേശി രമേശൻ ( 48 ), പാണപ്പുഴ കച്ചേരിക്കടവ് സ്വദേശി ആഭി (11) എന്നിവർക്കാണ് പരിക്കേറ്റത്
കെ.എസ്.ഇ.ബിസബ് എഞ്ചിനീയറായ പ്രദീപൻ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി കാറിടിച്ചിട്ടും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതെ കടന്ന പ്രദീപിനെ പോലീസ് പിടികൂടി കേസെടുക്കുകയായിരുന്നു.