കൂത്തുപറമ്പിൽ ഗൃഹനാഥനെ അക്രമിച്ചതിന് പത്തുപേർക്കെതിരെ കേസെടുത്തു
Sep 28, 2024, 14:10 IST
കൂത്തുപറമ്പ്: ഭാര്യയെയും മകനെയും കാറിടിച്ചു പരുക്കേൽപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ അക്രമിച്ചതായി പരാതി. കുത്തുപറമ്പ് തൊക്കിലങ്ങാടിയിലെ പി.വിജിത്തിൻ്റെ പരാതിയിലാണ് തൊക്കിലങ്ങാടി സ്വദേശികളായ സജേഷ്, സുമന്യേഷ്, തുടങ്ങി പത്തു പേർക്കെതിരെ കുത്തുപറമ്പ് പൊലിസ് കേസെടുത്തത്. കഴിഞ്ഞ 26 ന് ആർ.എസ്. എസ് കാര്യാലയത്തിനടുത്തു വെച്ചായിരുന്നു അക്രമം നടത്തിയത്.