തളിപ്പറമ്പിൽ കുട്ടിഡ്രൈവര്‍ കുടുങ്ങി; വാഹനം ഓടിക്കാന്‍ കൊടുത്ത ആര്.സി ഉടമയുടെ പേരില്‍ പൊലീസ് കേസെടുത്തു
Nov 2, 2024, 15:04 IST
തളിപ്പറമ്പ്: കുട്ടി ഡ്രൈവർക്ക് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത ആർ.സി ഉടമയ്ക്കെതിരെ കേസെടുത്തു. കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ പഴയിടത്ത് വീട്ടില്‍ പി.നിഷാന്തിനെതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ച്ച വൈകിട്ട് 6.15 ന് വടക്കാഞ്ചേരി-ഏഴാംമൈല്‍ റോഡില്‍ സ്ട്രീറ്റ്നമ്പര്‍ 5 ന് സമീപം വാഹനപരിശോധന നടത്തവെ തളിപ്പറമ്പ് എസ്.ഐ ജയ്മോന് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കെ.എല്‍-59-എക്സ് 4638 സ്ക്കൂട്ടര്‍ ഓടിച്ചുവരവെ കുട്ടിഡ്രൈവറെ പിടികൂടിയത്.
സ്ക്കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പിഴയായി 55,000 രൂപയാണ് ഈ കേസില്‍ അടക്കേണ്ടി വരിക. കൂടാതെ വാഹനമോടിച്ച കുട്ടിക്ക് 25 വയസ് പൂര്‍ത്തിയാകാതെ ലൈസന്‍സും ലഭിക്കില്ല.