കുഞ്ഞുമനസ്സുകൾക്കേറ്റ മുറിവുണക്കാൻ അവരെത്തി.. പറശ്ശിനിക്കടവ് വിസ്മ‌യ പാർക്കിലേക്ക്..

wayanad childrens in vismaya park
wayanad childrens in vismaya park
മുണ്ടക്കൈയിലും ചുരൽമലയിലും ഉണ്ടായ ദുരന്തത്തെ അതിജീവിച്ച 95 കുട്ടികളാണ് കഴിഞ്ഞദിവസം വിസ്മയ പാർക്കിലേക്കെത്തിയത്. ദുരന്തത്തിൽ മനസ്സുമരവിച്ചുപോയ കുട്ടികൾക്കു പുത്തനുണർവ് നൽകുകയെന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ മുസ്‌ലിം ലീഗ്, എം.എസ്.എഫ് കമ്മിറ്റികളാണ് കുട്ടികളെ പാർക്കിൽ എത്തിച്ചത്.

തളിപ്പറമ്പ്: പ്രീയപ്പെട്ടതെല്ലാം കവർന്നെടുത്ത വലിയൊരു ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾ മറക്കാൻ, കുഞ്ഞുമനസ്സുകൾക്കേറ്റ മുറിവുകൾ ഉണക്കാൻ അവരെത്തി പറശ്ശിനിക്കടവ് വിസ്മ‌യ അമ്യൂസ്മെന്റ് പാർക്കിലേക്ക്..കുറച്ചു നേരത്തേക്കെങ്കിലും അവരുടെ മുഖത്തു നിറഞ്ഞ സന്തോഷം കണ്ടുനിന്നവരുടെ മനസ്സും നിറച്ചു.

vismaya wayanad team

മുണ്ടക്കൈയിലും ചുരൽമലയിലും ഉണ്ടായ ദുരന്തത്തെ അതിജീവിച്ച 95 കുട്ടികളാണ് കഴിഞ്ഞദിവസം വിസ്മയ പാർക്കിലേക്കെത്തിയത്. ദുരന്തത്തിൽ മനസ്സുമരവിച്ചുപോയ കുട്ടികൾക്കു പുത്തനുണർവ് നൽകുകയെന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ മുസ്‌ലിം ലീഗ്, എം.എസ്.എഫ് കമ്മിറ്റികളാണ് കുട്ടികളെ പാർക്കിൽ എത്തിച്ചത്. കുട്ടികളുടെ കൗൺസലർമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുമായി കൂടിയാലോചിച്ച ശേഷമായിരുന്നു യാത്ര പ്ലാൻ ചെയ്തത്. 

wayanad team in vismaya

എംഎസ്എഫ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, സെക്രട്ടറി റിസ്‌വാൻ, പ്രസിഡന്റ് പി.എം.റിൻഷാദ്, യൂ ത്ത് ലീഗ് കൽപറ്റ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. ശിഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം കണ്ണൂരിലെത്തിയത്. മേപ്പാടിയിലെ ഡോ.ഷെറിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കൗൺസിലർമാരായ സുനീറ,ആസിയ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. 4 - 8 ക്ലാസു കളിലെ വിദ്യാർഥികളും ഹയർസെക്കൻഡറി, ബിരുദ വിദ്യാർഥികളും ഇവർക്കൊപ്പമുണ്ടായിരുന്നു.