കെസിസിപിഎല്ലിന്റെ നാലാമത്തെ പെട്രോൾ പമ്പ് കരിന്തളത്ത്

4th petrol pump of KCCPL at Karinthala
4th petrol pump of KCCPL at Karinthala

കരിന്തളം: വൈവിധ്യവൽക്കരണ പദ്ധതികളുടെ ഭാഗമായി പെട്രോൾ പമ്പിലേക്ക് ചുവടുവെച്ച സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎല്ലിന്റെ നാലാമത്തെ പെട്രോൾ പമ്പിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം കമ്പനി ചെയർമാൻ ടി.വി.രാജേഷ്  നിർവ്വഹിച്ചു. 

മാനേജിങ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി മുഖ്യാതിഥിയായി. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ടി.എസ്, ബിന്ദു, തൊഴിലാളി യൂണിയൻ നേതാവ് എ മാധവൻ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.രാജൻ,  ഉമേശൻ വേളൂർ എൻ. പുഷ്പരാജൻ, വി. സി. പത്മനാഭൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

4th petrol pump of KCCPL at Karinthala

5 മാസം കൊണ്ട് പെട്രോൾ പമ്പ് യാഥാർത്ഥ്യമാകും. കമ്പനിയുടെ അഞ്ചാമത്തെ പെട്രോൾ പമ്പ് ഈ വർഷം തന്നെ കഞ്ചിക്കോട്, കിൻഫ്ര പാർക്കിൽ ആരംഭിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലുമായി സഹകരിച്ച് ആരംഭിക്കുന്ന പെട്രോൾ പമ്പിൽ പെട്രോൾ, ഡീസൽ വിൽപ്പനക്ക് പുറമേ ഓയിൽ ചെയ്ഞ്ച്, ഫ്രീ എയർ സർവ്വീസ് തുടങ്ങിയ  അനുബന്ധ സൗകര്യങ്ങളും ഒരുക്കും. കലർപ്പിലാത്ത, നല്ല സർവ്വീസ് എന്നതാണ് കമ്പനിയുടെ മുഖമുദ്ര.  പെട്രോൾ പമ്പിനോട് ചേർന്ന് യാത്രക്കാർക്ക് അത്യാവശ്യമുള്ള വാഷ് റൂം    സൗകര്യവും ഒരുക്കും.

Tags