കണ്ണൂരിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗിങിന് വിധേയമാക്കിയ 4 സീനിയർ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

suspended
suspended

കണ്ണൂർ: ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മർദ്ദിച്ച് റാഗ് ചെയ്ത നാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലിസ് കേസെടുത്തു. സെപ്തംബര്‍ 23ന് കാരക്കുണ്ട് എംഎം കോളേജിലെ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ടി.കെ മുഹമ്മദിനെ കോളേജിന് സമീപത്തെ തവളക്കുളം എന്ന സ്ഥലത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ച് മൂന്നാം വര്‍ഷ ബിബിഎ ഏവിയേഷന്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഫവാസ്, കെ.പി ഷനാദ്, മൂന്നാം വര്‍ഷ ബികോം സിഎ വിദ്യാര്‍ത്ഥിയായ കെ.പി മുഹമ്മദ് ആസിഫ്, മൂന്നാം വര്‍ഷ ബിബിഎ ടിടിഎം വിദ്യാര്‍ത്ഥിയായ മുഹമ്മദ് റാസി എന്നി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്  മര്‍ദ്ദിച്ചതായാണ് പരാതി.

ബൈക്കും കൊണ്ട് കോളേജില്‍ വരുന്നുവെന്ന കാരണത്താൽ  മുഹമ്മദിനെ വടി ഉപയോഗിച്ചും മറ്റും ഭീകരമായി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ  പറയുന്നത്. ഇതു സംബന്ധിച്ച് കോളേജ് പ്രിന്‍സിപ്പല്‍ ഹാജരാക്കിയ എംഎം കോളേജ് ആന്റി റാഗിഗ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പരിയാരം പൊലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. ഇവരെ സസ്‌പെൻഡ് ചെയ്തതായി കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു.

Tags