കെ.സി.സി.പി ലിമിറ്റഡിൻ്റെ മൂന്നാമത്തെ പെട്രോൾ പമ്പ് തളിപ്പറമ്പ് നാടുകാണിയിൽ പ്രവർത്തനം ആരംഭിച്ചു

google news
3rd petrol pump of KCCP Limited started operation at Taliparamba Nadukani

തളിപ്പറമ്പ:  കെ.സി.സി.പി ലിമിറ്റഡിൻ്റെ മൂന്നാമത്തെ പെട്രോൾ പമ്പ് തളിപ്പറമ്പ് നാടുകാണി  കിൻഫ്ര പാർക്കിന് സമീപം പ്രവർത്തനം ആരംഭിച്ചു. തളിപ്പറമ്പ് എം.എൽ.എ.എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
ബി.പി.സി.എല്ലുമായി സഹകരിച്ച് നാടുകാണിയിൽ കിൻഫ്രയുടെ സ്ഥലത്താണ് പെട്രോൾ പമ്പ് തുടങ്ങിയത്.

വൈവിദ്ധ്യ വൽക്കരണത്തിൻ്റെ ഭാഗമായി വിവിധ പദ്ധതികളാണ് വിജയകരമായി നടപ്പിലാക്കി വരുന്നത്. തൊഴിലില്ലാത അഭ്യസ്ഥവിദ്യരായ യുവതി യുവക്കളുടെ ഏറ്റവും പ്രയാസമുള്ള ഒരു സംസ്ഥാനം എന്ന നിലയിലാണ് കേരളത്തെ അറിഞ്ഞിരുന്നത്. 

കേരളത്തിലെ തൊഴിലില്ലായ്മ ഫലപ്രദമായി പരിഹരിക്കാൻ സാധിക്കണം അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ.സി.സി പി ലിമിറ്റഡിൻ്റെ വൈവിധ്യവൽക്കരണത്തിൻ്റെ ഭാഗമായി മൂന്നാമത്തെ പെട്രോൾ പമ്പ് കൂടി ഉദ്ഘാടനം ചെയ്തതോടെ നിരവധി ആൾക്കാർക്ക് തൊഴിൽ കൊടുക്കാൻ സാധിച്ചതെന്നും എം.വി ഗോവിന്ദൻ എം.എൽ.എ പറഞ്ഞു

 കെ .സി.സി.പി എല്ലിൻ്റെ മുന്നാമത്തെ പെട്രോൾ പമ്പ് കൂടാതെ കമ്പനിയുടെ കരിന്തളം യൂനിറ്റിലും കഞ്ചിക്കോട്, മട്ടന്നൂർ കിൻഫ്ര പാർക്കുകളിലും പുതിയ  പമ്പുകൾ ഈവർഷം തന്നെ തുടങ്ങും. കെ.സി.സി.പി.എൽ ചെയർമാൻ ടി.വി രാജേഷ് അധ്യക്ഷത വഹിച്ചു.

ആനക്കൈ ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുനിജ ബാലകൃഷ്ണൻ, വി.എം സീന, ടി. ഷീബ, ബി.പി.സി. എൽ ടെറിട്ടറി മാനേജർ ജയദീപ് സുഭാഷ് പൊട് ഡാർ എന്നിവർ സംസാരിച്ചു.
 

Tags