പട്ടുവം കടവിൽ പൂട്ടിയിട്ട വീട്ടുകുത്തി തുറന്ന് 20 പവനും ഒന്നര ലക്ഷം രൂപയും കവർന്നു

20 Pawan and one and a half lakh rupees were stolen by opening the locked house at Pattuvam Quay
20 Pawan and one and a half lakh rupees were stolen by opening the locked house at Pattuvam Quay


തളിപ്പറമ്പ് :പട്ടുവം കടവിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 20 പവനും ഒന്നര ലക്ഷം രൂപയും കവർന്നു. പട്ടുവം കടവിന് സമീപം പടിഞ്ഞാറേ ചാലിൽ പുഴക്ക് സമീപം താമസിക്കുന്ന കെ. പി .അബുബക്കർ മുസലിയാരുടെ വീട്ടിലാണ് കവർച്ച നടന്നത്.വ്യാഴാഴ്ച്ചഉച്ചയോടെ വീട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നത് മനസിലായത്. വീടിൻ്റെ രണ്ടാം നിലയിലെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര കുത്തിതുറന്ന് അതിൽസൂക്ഷിച്ച മകളുടെ 20 പവൻ്റെ ആഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവർന്നു. മോഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തളിപ്പറമ്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഭാര്യയ്ക്ക് സുഖമില്ലാത്തത് കാരണം വീടുപൂട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 27 ന് വീട്ടുടമവീടു തുറന്ന് പരിശോധിച്ച ശേഷം തിരിച്ചു പോകുകയും ചെയ്തിരുന്നു.  ആശുപത്രിയിൽ നിന്നും ഭാര്യയെ എളംബേരത്തെ മകളുടെ വീട്ടിൽ കൊണ്ടുവിട്ട ശേഷം ഇന്ന് പട്ടുവം കടവിലെ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടത്.വീട്ടിലെ സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്.വിവരമറിഞ്ഞ് എസ്.ഐ.കെ.ദിനേശനും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.

Tags