കണ്ണൂർ ചാൽ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 2 യുവാക്കൾ തിരയിൽ പെട്ടു

google news
chal beach

കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 2 യുവാക്കൾ തിരയിൽ പെട്ടു. മുണ്ടേരി സ്വദേശികളായ തൻസീർ , മുനീസ് എന്നിവരാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച രാവിലെ 9.30 യോടെയായിരുന്നു അപകടം.

അഴീക്കോട് ചാൽ ബീച്ചിൽ നിന്ന് 2 കിലോമീറ്റര് മാറി മീൻകുന്ന് കള്ളക്കടപ്പുറത്തായിരുന്നു അപകടം നടന്നത്. ലൈഫ് ഗാർഡുകളായ അഖിൽ എം നായർ, വിഷ്ണു എം എന്നിവരാണ് ഇരുവരെയും രക്ഷിച്ചത്. ഉടൻ നാട്ടുകാരും കോസ്റ്റൽ പോലീസും ചേർന്ന് ശ്രീ ചന്ദ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. രണ്ട് പേരും അവശരാണ് എന്നാണ് വിവരം.