പയ്യന്നൂർ കോളേജിൽ പഠിച്ചിറങ്ങിയ 1997-99 വർഷം പ്രീ ഡിഗ്രി സയൻസ് ബാച്ച് വയനാട് ദുരന്തബാധിതര്‍ക്കായി ധനസഹായം കൈമാറി

payyannur collage cmdrf
payyannur collage cmdrf

പയ്യന്നൂർ: 1997-99 വർഷം പയ്യന്നൂർ കോളേജിൽ പഠിച്ചിറങ്ങിയ പ്രീ ഡിഗ്രി സയൻസ് ബാച്ച് ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം ഒരുവട്ടം കൂടി എന്ന പേരിൽ സംഗമം സംഘടിപ്പിച്ചതിന്റെ ഭാഗമായി വയനാട് ദുരന്തബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം കൈമാറി. കൺവീനർ ഷനോജ് വി പി യുടെ നേതൃത്വത്തിൽ പയ്യന്നൂർ തഹസിൽദാർ ടി മനോഹരനാണ് തുക കൈമാറിയത്. 

payyannur collage cmdrf

ഡെപ്യൂട്ടി തഹസിൽദാർ പി ഐ രാജേഷ്, എം രാജേഷ്, പ്രമോദ് പുത്തലത്ത്, ബിജു ജോൺ, സുമേഷ് കെ. വി, നിത്യ രാജേഷ്, വിനയ പ്രഭു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പയ്യന്നൂർ കോളേജിൽ പുതുതായി നിർമ്മിക്കുന്ന ഹൈടെക് സെമിനാർ ഹാൾ നിർമ്മാണ ഫണ്ടിലേക്കുള്ള തുക പ്രിൻസിപ്പൽ ഡോ: വി എം സന്തോഷിന് കൈമാറി.