കണ്ണൂരിൽ പതിനാറാമത് ജില്ലാതല ജൈവ വൈവിധ്യ കോൺഗ്രസ് മത്സരങ്ങൾ സംഘടിപ്പിച്ചു

asf
asf

കണ്ണൂർ:കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു പതിനാറാമത് കുട്ടികളുടെ  ജില്ലാതലജൈവ വൈവിധ്യ കോൺഗ്രസ് മത്സരങ്ങൾ 11 നവംബർ 2023 ശനിയാഴ്ച കൃഷ്ണ മേനോൻ സ്മാരക ഗവ.വനിതാ കോളേജ് , പള്ളിക്കുന്നിൽ വച്ച് സംഘടിപ്പിച്ചു. 

സ്കൂൾ വിദ്യാർത്ഥികളിൽ ജൈവ വൈവിധ്യ സംരക്ഷണ അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ   പരിപാടിയിൽ അറുപതോളം സ്കൂളുകളിൽ നിന്നായി ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു , പ്രൊജക്റ്റ് അവതരണം , ചിത്ര രചന , ജലച്ഛയം , ഉപന്യാസ രചന എന്നിങ്ങനെ നാലിനങ്ങളിൽ ആണ് മത്സരങ്ങൾ ക്രമീകരിച്ചത്.  പരിപാടിയുടെ ഉദ്ഘാടനം    ബഹു ; അഴീക്കോട് എം എൽ എ ശ്രീ കെ വി സുമേഷ് നിർവഹിച്ചു, ജൈവവൈവിധ്യ ബോർഡ അംഗം എം വി ഗോവിന്ദൻ ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ചു.  വിജയികളായ കുട്ടികൾക്ക് ജൈവ വൈവിധ്യ ബോർഡ് അംഗം ഡോ. ചന്ദ്രമോഹൻ ഉപഹാരങ്ങൾ വിതരണം ചെയ്തു.

Tags