കണ്ണൂർ സ​ർ​വ​ക​ലാ​ശാ​ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ നാലുവർഷ ബിരുദം: അപേക്ഷിക്കാം

application

ക​ണ്ണൂ​ർ: 2024 -25 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ കണ്ണൂർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ  നാ​ലു വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള (ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ ഉ​ൾ​പ്പെ​ടെ) ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.  മൂ​ന്നാം വ​ർ​ഷം പു​റ​ത്തി​റ​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മേ​ജ​ർ വി​ഷ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു​വ​ർ​ഷ ബി​രു​ദം ല​ഭി​ക്കും.

നാ​ലു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് നാ​ലു​വ​ർ​ഷ ഡി​ഗ്രി ല​ഭി​ക്കും. ഗ​വേ​ഷ​ണ​മേ​ഖ​ല​യി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് നാ​ലു​വ​ർ​ഷ ബി​രു​ദം (ഓ​ണേ​ഴ്സ് വി​ത്ത് റി​സ​ർ​ച്) തി​ര​ഞ്ഞെ​ടു​ക്കാം. ​ഓൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ മേ​യ് 31ന് ​വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​വ​രെ. വെബ്: admission.kannuruniversity.ac.in. ക​മ്യൂ​ണി​റ്റി, മാ​നേ​ജ്മെൻറ്, സ്പോ​ർ​ട്സ് എ​ന്നീ ക്വോ​ട്ട ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ടും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ പ്ര​ത്യേ​കം അ​പേ​ക്ഷി​ക്ക​ണം.

ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 600 രൂ​പ (എ​സ്.​സി /എ​സ്.​ടി /പി.​ഡ​ബ്ല്യു ബി.​ഡി വി​ഭാ​ഗ​ത്തി​ന് 300). ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും എ​സ്.​ബി.​ഐ ഇ ​പേ മു​ഖാ​ന്ത​രം അ​ട​ക്ക​ണം. ആ​ദ്യ അ​ലോ​ട്ട്മെ​ന്റ് ജൂ​ൺ ആ​റി​ന്. ര​ണ്ടാം അ​ലോ​ട്ട്മെ​ന്റ് ജൂ​ൺ 14ന്. ​ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ : 0497 2715284, 0497 2715261, 7356948230. മെ​യി​ൽ: gsws@kannuruniv.ac.in
 

Tags