കണ്ണൂർ മൃഗാശുപത്രി വളപ്പിലെ മോഷണം : വളപട്ടണം സ്വദേശിയായ യുവാവ് റിമാൻഡിൽ
iy

കണ്ണൂർ:കണ്ണൂരില്‍  മോഷണകേസിലെ പ്രതി അറസ്റ്റില്‍. വളപട്ടണം മന്നയിലെ  മുഹമ്മദ് ഷിബാസെന്ന ബാവയെയാണ്(25) കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ മൃഗാശുപത്രിയില്‍വച്ച് യുവതിയുടെ മൊബൈൽ ഫോണും പണവും കവർന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത് (VOI മൃഗാശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ടഓട്ടോറിക്ഷയുടെ സീറ്റില്‍ നിന്നും വി.കെ നവീനയുടെ അയ്യായിരം രൂപയും സ്മാര്‍ട്ട് ഫോണും എ.ടി. എം കാര്‍ഡുമടങ്ങിയ ബാഗുമായാണ് ഇയാള്‍ കഴിഞ്ഞ ദിവസം വൈകുന്നേരം കവര്‍ന്നത്. 

ഇവിടെ നിന്നും മോഷണം നടത്തി മുങ്ങിയ ഷിബാസിനെ സി.സി.ടി.വി ക്യാമറയുടെ സഹായത്തോടെയാണ് പൊലിസ് തിരിച്ചറിഞ്ഞത്.വളപട്ടണം മന്ന സ്വദേശിയായ ഷിബാസ് നേരത്തെ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു പിടിച്ചുപറിയുള്‍പ്പെടെ പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണ് ഷിബാസ്. വളപട്ടണം,കണ്ണപുരം സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. 

അറസ്റ്റിലായ ഷിബാസില്‍ നിന്നും മോഷണവസ്തുക്കള്‍ കണ്ടെടുത്തു. കണ്ണൂര്‍ ടൗണ്‍ എസ്. ഐ നസീബും സംഘവുമാണ് പ്രതിയെ വളപട്ടണത്തു നിന്നും പിടികൂടിയത്.  അന്വേഷണസംഘത്തില്‍ എസ്. ഐ രഞ്ചിത്ത്,  സി.പി.ഒ മാരായ നാസര്‍, രാജേഷ് എന്നിവരും പങ്കെടുത്തു. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയതിനുശേഷം റിമാന്‍ഡ് ചെയ്തു.

Share this story