അഗ്‌നിപഥിനെതിരെ കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിലേക്ക് എസ്. എഫ്. ഐ മാര്‍ച്ച് നടത്തി
agnipath

കണ്ണൂര്‍ : രാജ്യത്തെ യുവാക്കളുടെ ഭാവി അവതാളത്തിലാക്കുന്ന അഗ്നിപഥ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  എസ്. എഫ്. ഐനടത്തിയ മാര്‍ച്ചിനു നേരെ ജലപീരങ്കി പ്രയോഗം. ഹെഡ് പോസ്റ്റ് ഓഫിസിനകത്ത് പൊലിസ് വലയം ഭേദിച്ച്് പ്രവര്‍ത്തകര്‍ ബലപ്രയോഗത്തിലൂടെ കടയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലിസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്ന്  നൂറോളംപ്രവര്‍ത്തകര്‍ ഹെഡ്‌പോസ്റ്റ് ഓഫിസിനു മുന്‍പില്‍ ധര്‍ണനടത്തി. 

  രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി വര്‍ഗീയവളര്‍ത്താനുള്ള ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി എം സഞ്ജീവ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ശരത് രവീന്ദ്രന്‍, ടി പി അഖില, കെ സാരംഗ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Share this story