കണ്ണൂരില്‍ ജ്വല്ലറിയില്‍ കവര്‍ച്ച : ഒന്‍പതുകിലോ വെള്ളികവര്‍ന്നു
theft11

 
കണ്ണൂര്‍ : കണ്ണൂരില്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം ഒമ്പത് കിലോ വെള്ളി ആഭരണങ്ങള്‍ കവര്‍ന്നു. പുതിയ ബസ്റ്റാന്റില്‍ കൃഷ്ണാ ജ്വല്ലറിക്ക് സമീപം പ്രവര്‍ത്തിക്കുന്ന അര്‍ഷിത ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ നാട്ടുകാരാണ് ഷട്ടര്‍ കുത്തി തുറന്ന നിലയില്‍ കണ്ടത്. 

തുടര്‍ന്ന് ടൗണ്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ടൗണ്‍സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. ഏഴ് ലക്ഷത്തി ഇരുപതിനായിരം രൂപയുടെ വെള്ളിആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി
ജ്വല്ലറി ഉടമ അലവില്‍ ഒറ്റതെങ്ങ് സ്വദേശി ചെറുകട വീട്ടില്‍ റിജില്‍  കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി.

Share this story