ഏഴിമല നാവിക അക്കാദമിയിൽ കാഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് 19 ന് നടക്കും

 Ezhimala Naval Academy

കണ്ണൂർ:ഏഴിമല ഇന്ത്യൻ നാവൽ അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ശനിയാഴ്ച അക്കാദമിയിൽ നടക്കുമെന്ന് പ്രിൻസിപ്പൽ ഡയരക്ടർ ഓഫ് ട്രെയിനിംഗ്
കമഡോർ അമിതാഭ് മുഖർജി  അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

258 കാഡറ്റുകൾ പരേഡിൽ പങ്കെടുക്കും ശ്രീലങ്ക,   ബംഗ്ലാദേശ് , മഡഗാസ്കർ,  മൗറീഷ്യസ് , മ്യാൻമർ , സീഷെൽസ്,ടാൻസാനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള16 പേരും 37 വനിത കേഡറ്റുകളും പരേഡിൻ്റെ ഭാഗമാകും ഡിസംബർ നാല് മുതൽ ഒമ്പതു വരെ അഡ്മിറൽ കപ്പിനായുള്ള പായ് വഞ്ചിയോട്ട മത്സരം നടക്കുമെന്നും അദ്ദേഹം അറിയിച്ചു. 27 രാജ്യങ്ങൾ മത്സരത്തിൽ പങ്കെടുക്കും.

Share this story