കണ്ണൂർ മയ്യിൽ പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
mayyil accident
മയ്യിൽ : സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.  പഴയങ്ങാടിയിലെ ഇബ്രാഹിം ഹാജി (62) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. കമ്പിൽ ഭാഗത്തുനിന്ന് വരുന്ന സ്‌കൂട്ടറും കമ്പിൽ ഭാഗത്തേക്ക് പോകുന്ന മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

മയ്യിൽ : സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.  പഴയങ്ങാടിയിലെ ഇബ്രാഹിം ഹാജി (62) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. കമ്പിൽ ഭാഗത്തുനിന്ന് വരുന്ന സ്‌കൂട്ടറും കമ്പിൽ ഭാഗത്തേക്ക് പോകുന്ന മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

 പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .കെ എൽ13 ഡബ്ള്യു 1116 സ്കൂട്ടറും കെ എൽ 59 കെ 3319 പിക്കപ്പ് വാനുമാണ് കുട്ടിയിടിച്ചത്. ഇബ്രാഹിം ഹാജി സൗദി കെഎംസിസിയിലെ  ദീർഘകാല പ്രവർത്തകനായിരുന്നു. നിലവിൽ പാറപ്പുറം ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കൂടിയാണ്. ഭാര്യ: മറിയം. മക്കൾ: ജുനൈദ്, ജുമൈലത്ത്, ജുവൈരിയ. മയ്യിൽ പോലീസ് സ്ഥലത്തെത്തി.

Share this story