കണ്ണൂരിൽ കാപ്പനിയമപ്രകാരം നാടുകടത്തിയ യുവാവിനെ വീണ്ടും ജില്ലയില്‍ കണ്ടതിനെ തുടര്‍ന്ന് പൊലിസ്അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു
kappa9

കണ്ണൂര്‍ : കണ്ണൂര്‍ സിറ്റി പോലീസ് മേധാവി ആര്‍.ഇളങ്കോ 
ഐപിഎസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരം നാട് കടത്തപ്പെട്ട ആളെ വീണ്ടും ജില്ലയില്‍ കണ്ടതിനെ തുടര്‍ന്ന്  അറസ്റ്റ് ചെയ്തു.

തലശ്ശേരി ഗോപാലപ്പേട്ട സ്വദേശി ചാലില്‍ മുസ്താക്ക് (23)നെയാണ്  തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത്  കോടതിയില്‍  ഹാജരാക്കിയത്. ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. ഇയാള്‍ക്ക് കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് വില്ലക്കുള്ളതാണ്. ഇത് ലംഘിച്ചതിനാലാണ് അറസ്റ്റ്. പന്ത്രണ്ടോളം മയക്കുമരുന്ന് കേസിലെ പ്രതിയാണ്മുസ്താക്ക്.

Share this story