കണ്ണൂർ ജില്ലയിലെ മുഴുവൻ ഫോറെസ്റ്റ് റേഞ്ച്ഴ്‌സ്നെയും ആദരിച്ചു
ranger

കണ്ണൂർ : ലോകമെമ്പാടുമുള്ള പ്രകൃതിയിലെ വനവും വന്യജീവി സങ്കേതങ്ങളെയും സംരക്ഷിക്കുന്ന മുൻനിര ഫോറസ്ററ് സ്റ്റാഫ് അംഗങ്ങളുടെ ദിനമാണ് ലോക റേഞ്ചർ ദിനം. ഏറ്റവും അർപ്പണബോധത്തോടെയും സമർപ്പണ മനോഭാവത്തോടെയും കാടിനെ പരിരക്ഷിക്കുന്ന പടയാളികളുടെ ത്യാഗപൂർണമായ സംഭാവനകളെ കൃതജ്ഞതയോടെ ഓർക്കുന്ന ഒരു ദിവസമാണ്. വേട്ടയാടൽ, അനധികൃത വനം കയ്യേറ്റം, വന്യജീവി കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരായ പ്രതിരോധത്തിന്റെ ആദ്യ നിരയാണ് പ്രകൃതിയുടെ സംരക്ഷകരായ റേഞ്ചർ. 

പലപ്പോഴും തദ്ദേശീയ ജനങ്ങളുമായും പ്രാദേശിക സമൂഹങ്ങളുമായും അടുത്ത് പ്രവർത്തിക്കുകയും, മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിൽ റേഞ്ചർമാർ പ്രധാന പങ്കുവഹിക്കുന്നു. സംരക്ഷണത്തിന്റെയും പരിരക്ഷണത്തിന്റെയും മുൻനിര എന്ന നിലയിൽ, എല്ലാ പാർക്ക് റേഞ്ചർമാരും; ദേശീയ പാർക്ക് സംവിധാനങ്ങളുടെ അവിഭാജ്യ ഘടകമാണ്. കാടിന്റെ അകത്തു മുറിവേറ്റ മൃഗങ്ങളെ വേണ്ട രീതിയിൽ സുസ്രൂക്ഷ നൽകുകയും ഒരു റേഞ്ചർന്റെ ഉതിരവാദിത്വത്തിന്റെ ഭാഗമാണ് .  

ranger1

 പതിനഞ്ചാമത് ലോക റേഞ്ചർ ദിനത്തിൽ പ്രകൃതി വന്യജീവി സംരക്ഷകൻ വിജയ് നീലകണ്ഠൻ - ഈഗൾ ഐ യും ചേർന്ന് കണ്ണൂരിലെ എല്ലാ റേഞ്ച്ലെയും റേഞ്ചർമാരെ ശ്രീ . രതീശൻ.വി (റേഞ്ച് ഫോറസ്ററ് ഓഫീസർ തളിപ്പറമ്പ), ശ്രീ . ജയപ്രകാശ് (റേഞ്ച് ഫോറസ്ററ് ഓഫീസർ ഫ്ലയിങ് സ്‌ക്വാഡ്), ശ്രീ . പ്രസാദ് (റേഞ്ച് ഫോറസ്ററ് ഓഫീസർ ആറളം), ശ്രീ. സുധീർ (റേഞ്ച് ഫോറസ്ററ് ഓഫീസർ കൊട്ടിയൂർ), ശ്രീ. ജയപ്രകാശ് (റേഞ്ച് ഫോറസ്ററ് ഓഫീസർ സോഷ്യൽ ഫോറെസ്റ്ററി), ശ്രീ. അഖിൽ നാരായണൻ (റേഞ്ച് ഫോറസ്ററ് ഓഫീസർ കണ്ണവം), ശ്രീ. രതീശൻ. വി (റേഞ്ച് ഫോറസ്ററ് ഓഫീസർ ഫ്ലയിങ് സ്‌ക്വാഡ്, കാസർഗോഡ്, മുൻ തളിപ്പറമ്പ റേഞ്ച്) എന്നിവരെ പൊന്നാട അണിയിച്ചും സ്നേഹോപഹാരം നൽകിയും ആദരിച്ചു. 

എം. വി. ആർ. സൂ ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ, ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ (ഫ്ലയിങ് സ്‌ക്വാഡ്) ശ്രീ. രാജൻ മുഖ്യാതിഥിയായിരുന്നു. റേഞ്ചർമാർക്ക് അവരുടെ ജോലികൾ തടസ്സമില്ലാതെ തുടരുന്നതിന് ആവശ്യമായ ഉപകരണങ്ങളും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേരള - കേന്ദ്ര സർക്കാരുകൾ ശ്രദ്ധിക്കണമെന്നും ദേശീയ ഉദ്യാനങ്ങളിൽ, വന്യമൃഗ സങ്കേതങ്ങളിൽ കൃത്യ സമയത്തു സെൻസസ് നടത്തി റിപ്പോർട്ട് സമർപ്പിക്കാനും, എല്ലാ വർഷവും ഒരു educative ക്യാമ്പ് നടത്തി വരും തലമുറയ്ക്ക് പ്രകൃതിയെ അടുത്ത് അറിയാനുള്ള അവസരം കൂടി നൽകണമെന്നും വിജയ് നീലകണ്ഠൻ, രഗിനേഷ് മുണ്ടേരി അഭിപ്രായപ്പെട്ടു .

Share this story