നാടിന്റെ സമാധാനം തകര്‍ക്കുന്ന ലഹിരിമാഫിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണം : സി പിഐ

cpi

കണ്ണൂര്‍: നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ലഹരിമാഫിയാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.  

ലഹരി ഉപയോഗത്തിനെതിരെ നാടാകെ കൈകോര്‍ത്ത് മുന്നോട്ട് പോകുമ്പോള്‍ ഇത്തരം ലഹരിമാഫിയകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ രണ്ട് പേരാണ് തലശ്ശേരിയില്‍‍ കൊല്ലപ്പെട്ടത്. ഇത്തരം ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ലഹരിമാഫിയ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം ഇനിയും ശക്തമാക്കണമെന്നും സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍ പറഞ്ഞു.

Share this story