കണ്ണൂരിൽ ഓട്ടോ തൊഴിലാളികൾ കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി
Tue, 14 Mar 2023

കണ്ണൂർ : നഗരത്തിലെ പൊളിച്ചതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡുകൾ അടിയന്തിരമായി റിപ്പേർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഓട്ടൊ തൊഴിലാളികൾ കോർപറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.ഓട്ടൊ തൊഴിലാളി സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ സമരം സി.ഐ.ടി.യു ജില്ലാ സി ക്രട്ടറി കെ. മനോഹരൻ ഉൽഘാടനം ചെയ്തു.
കുന്നത്ത് രാജീവൻ അദ്ധ്യക്ഷത വഹിച്ചു.സംയുക്ത സംഘടനാ നേതാക്കളായ എ.വി.പ്രകാശൻ, കെ.ജയരാജൻ, എൻ.ലക്ഷ്മണൻ, സി.കെ.മുഹമ്മദ്, എൻ. പ്രസാദ്, സി. ധീരജ് ,ജ്യോതിർ മനോജ് എന്നിവർ സംസാരിച്ചു.