കണ്ണൂരിൽ ദളിത് ക്രൈസ്തവർ രാപ്പകൽ സമരം നടത്തുന്നു
dalit

കണ്ണൂർ : ദളിത് ക്രൈസ്തവരെ പട്ടിക ജാതി ലിസ്റ്റിൽ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റ് പടിക്കൽ രാപ്പകൽ ധർണ്ണാസമരം നടത്തുമെന്ന്  ഫാദർ ജോളി അൽഫോൺസ് വാർത്താ സമ്മേനത്തിൽ അറിയിച്ചു.

കൗൺസിൽ ഓഫ് ലളിത് ക്രിസ്ത്യൻ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സമരം 9 ന് കാലത്ത് 10 മണിക്ക്  നാഷണൽ ചെയർമാൻ വി.ജെ.ജോർജ് ഉൽഘാടനം ചെയ്യും.10 ന് വൈകുന്നേരം 5 ന് സമരം സമാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.ബി. സൈമൺ, കെ.എഫ്. തോമസ്, കെ .ജി.വർഗീസ്, ബേബി ആൻ്റണി, ജെയിസൺ മാത്യു, സ്റ്റാൻലി പാട്രിക് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Share this story