അനിൽ രാധാകൃഷ്ണൻ മെമ്മോറിയൽ ഫെലോഷിപ്പ് അപേക്ഷ ക്ഷണിച്ചു
d,kd

കണ്ണൂർ:അനിൽ രാധാകൃഷ്‌ണൻ ഡെവലപ്പ്മെന്റൽ ജേർണലിസം ഫെല്ലോഷിപ്പിന്‌ അപേക്ഷിക്കാം
തിരുവനന്തപുരം‘ദ ഹിന്ദു' ദിനപത്രത്തിന്റെ ബ്യൂറോ ചീഫായിരുന്ന, അന്തരിച്ച എസ്. അനിൽ രാധാകൃഷ്ണന്റെ സ്‌മരണയ്ക്കായി  അദ്ദേഹത്തിന്റെ കുടുംബം കേസരി മെമ്മോറിയൽ ജേണലിസ്‌റ്റ്‌ ട്രസ്‌റ്റും സഹകരിച്ച് 50,000 രൂപയുടെ 'അനിൽ രാധാകൃഷ്ണൻ  ഡെവലപ്മെന്റ് ജേണലിസം ഫെല്ലോഷിപ്പ്' നൽകുന്നു. 2021 ലെ ഫെലോഷിപ്പ് 'കേരളത്തിന്റെ റെയിൽ വികസനം, ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിൽ  മലയാള മനോരമ പത്തനംതിട്ട സീനിയർ റിപ്പോർട്ടർ റോബിൻ ടി. വർഗീസിനാണ് ലഭിച്ചത്.

മാധ്യമരംഗത്ത്‌ അനില്‍ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ടൂറിസം, ഗതാഗതം ( ഈ വർഷം റെയിൽവേ ഒഴികെ), അടിസ്ഥാന സൗകര്യവികസനം, സംസ്ഥാന ധനകാര്യം എന്നീ മേഖലകളില്‍ കേരളത്തിന്റെ വികസനത്തിന് സഹായകമായ ഗൗരവപൂര്‍ണമായ അന്വേഷണത്തിനും പഠനത്തിനുമാണ്‌ വർഷത്തിൽ ഒരാളിന്‌  ഫെലോഷിപ്പ്‌ നൽകുന്നത്‌. ഫെലോഷിപ്പ്‌ ലഭിക്കുന്നയാൾ മേൽപ്പറഞ്ഞ രംഗവുമായി ബന്ധപ്പെട്ട് മലയാളത്തിലോ, ഇംഗീഷിലോ മികച്ച  ഒരു പഠന ഗവേഷണ ഗ്രന്ഥം രചിക്കണം. ഫെല്ലോഷിപ്പിന് kuwjtvm@gmail.com ലേക്ക് വേണം അപേക്ഷിക്കാൻ.  അപേക്ഷ നൽകേണ്ട അവസാന ദിവസം 2022 സെപ്തംബർ 30.
 
അനിൽരാധാകൃഷ്‌ണന്റെ ഓര്‍മദിനമായ ജൂണ്‍ 23 ന് പുസ്തകം പ്രസാധനം ചെയ്യുകയാണ്‌ ലക്ഷ്യമെന്ന്‌ അദ്ദേഹത്തിന്റെ ഭാര്യ എസ്‌ എസ്‌. സിന്ധുവും കേസരി ട്രസ്‌റ്റ്‌ ഭാരവാഹികളായ  സാനു ജോർജ്‌ തോമസും അനുപമ ജി നായരും അറിയിച്ചു. കൂടുതൽ വിവരങ്ങൾ  http://kmjt.org വെബ്സൈറ്റിൽ ലഭിക്കും.

Share this story