കലവൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു
kalavoor

ആലപ്പുഴ:  കലവൂരിലെ നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സപ്ലൈക്കോ ഔട്ട്ലെറ്റുകള്‍ വഴി കഴിഞ്ഞ ആറു വര്‍ഷമായി 13 ഇനം ഭക്ഷ്യ വസ്തുക്കള്‍ വില വര്‍ധിപ്പിക്കാതെ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.റേഷന്‍ കടകളിലൂടെ നല്‍കുന്ന അരിയുടെയും ഗോതമ്പിന്‍റെയും ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന് ശ്രമിച്ചുവരികയാണ്. കേരളത്തിലെ എല്ലാ സപ്ലൈക്കോ ഔട്ട്ലെറ്റുകളും നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കലവൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആര്‍. റിയാസ് ആദ്യ വില്‍പ്പന നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജി രാജേശ്വരി, സപ്ലൈക്കോ മാനേജിംഗ് ഡയറക്ടര്‍ ഡോ. സഞ്ജീബ് കുമാര്‍ പട്ജോഷി, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സംഗീത, ഗ്രാമപഞ്ചായത്തംഗം അംഗം വി. സജി, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story