'കലപില' സമ്മര്‍ ക്യാമ്പ് മേയ് 15 മുതല്‍

google news
fdsg

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി 'കലപില' വേനലവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് 15 മുതല്‍ 21 വരെ കോവളം വെള്ളാറിലെ കേരള ആര്‍ട്സ് ക്രാഫ്റ്റ് വില്ലേജിലാണ് ക്യാമ്പ്.

റെസിഡന്‍ഷ്യല്‍ ആയി സംഘടിപ്പിക്കുന്ന ക്യാമ്പില്‍ രാവിലെ 6.30 മുതല്‍ വൈകിട്ട് 9.30 വരെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരിക്കും. ഏഴു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യര്‍ഥികള്‍ക്കാണ് പ്രവേശനം. താമസവും ഭക്ഷണവും ക്യാമ്പില്‍ ലഭ്യമാണ്. റെസിഡന്‍ഷ്യല്‍ ക്യാമ്പ് സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് തിരുവനന്തപുരം പരിധിയില്‍ യാത്രാ സൗകര്യം സജ്ജീകരിക്കും.

പെയിന്‍റിംഗ്, ഫേസ് പെയിന്‍റിംഗ്, കളരി, സ്കേറ്റിംഗ്, മ്യൂസിക്ക്, ഫോട്ടോഗ്രഫി, നാടകക്കളരി, ടെറാകോട്ട, കുരുത്തോല ക്രാഫ്റ്റ്സ്, പട്ടം പറത്തല്‍, അനിമല്‍ ഫ്ളോ, വാന നിരീക്ഷണം, നൈറ്റ് വാക്ക്, പ്രകൃതി നിരീക്ഷണം, ഗണിതത്തിന്‍റെ ലോകം, എഴുത്തുകാരെ പരിചയപ്പെടല്‍, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.

താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ 9288001197, 9288001155 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Tags