പടികള്‍ കയറാന്‍ കഴിയില്ല, ജോമിയെ കാണാന്‍ ഗതാഗത മന്ത്രി നേരിട്ടെത്തി
jomy

പത്തനംതിട്ട : അപകടത്തില്‍ കാല് നഷ്ടപ്പെട്ട പത്തനംതിട്ട കണ്ണങ്കര കുരിശുങ്കല്‍ ജോമി വാഹനീയം അദാലത്തില്‍ പരാതി നല്‍കാന്‍ പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസിലെത്തി പടിക്കെട്ടുകള്‍ കയറാനാവാതെ കുഴങ്ങി. ഇത് അറിഞ്ഞ ഗതാഗത മന്ത്രി ആന്റണി രാജു പരാതി പരിഹാരത്തിനായി ജോമിയുടെ അടുത്തെത്തി.

അപകടത്തില്‍ പരിക്കേറ്റ് കാലുകള്‍ നഷ്ടപ്പെട്ട ജോമിയുടെ ചികിത്സ നടക്കവേയാണ് ഭാര്യ അജിത കാന്‍സര്‍ ബാധിതയാണെന്ന് അറിയുന്നത്. ആര്‍സിസിയില്‍ അജിതയുടെ ചികിത്സ നടക്കുകയാണ്. കുടുംബത്തിന്റെ ഏകവരുമാന മാര്‍ഗമായിരുന്നു ഒരു ഓട്ടോ. എന്നാല്‍, ആശുപത്രി ചിലവുകള്‍ കൂടി വന്നതോടെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഓട്ടോയുടെ ടാക്സും ഇന്‍ഷുറന്‍സും കുടിശികയായി.

പണമടയ്ക്കാന്‍ യാതൊരു നിവര്‍ത്തിയുമില്ലാതിരുന്ന ജോമി അദാലത്തിലെത്തി മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഒരു മകളും മകനും അടങ്ങുന്ന ജോമിയുടെ കുടുംബം വാടകവീട്ടിലാണ് താമസം. ജോമിയുടെ അവസ്ഥ നേരിട്ടറിഞ്ഞ മന്ത്രി കുടിശികയില്‍ പരമാവധി ഇളവ് നല്‍കാമെന്ന് ഉറപ്പ് നല്‍കി.

Share this story