കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി
pukayila

ഇരിട്ടി : വത്തക്ക യോടൊപ്പം ഒളിച്ചു കടത്തിയ 14 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ  പിടിച്ചെടുത്തു. കർണാടകയിൽ നിന്നും വത്തക്കയുമായി എത്തിയ പിക്കപ്പ് വാനിൽ  കടത്തി കൊണ്ടുവന്ന 14 ചാക്കിൽ 11,000 പാക്കറ്റോളം നിരോധിത പുകയില ഉല്പന്നങ്ങളാണ് എക്സൈസ് പിടികൂടിയത്. 

കൂത്തുപറമ്പ്  സ്വദേശികളായ ഷമിർ പുന്നക്കൽ,  നൗഫൽ പുന്നക്കൽ എന്നിവരുടെ പേരിൽ കോട്പ നിയമപ്രകാരം കേസ് എടുത്തു. 
എക്സൈസ് ഇൻസ്പെക്ടർ സി. ഷാബുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ കെ.കെ.രാജേന്ദ്രൻ, ജോർജ്ജ് ഫർണാണ്ടസ്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) എം.കെ.ജനാർദ്ദനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.വി.പ്രദീപൻ, ടി.നെൽ സൺഎന്നിവർ റെയിഡിൽ  പങ്കെടുത്തു.

Share this story