'യോഗ വ്യക്തിക്കും സമൂഹത്തിനും' ; അന്താരാഷ്ട്ര യോഗ ദിനാചാരണം മാനന്തവാടിയിൽ സംഘടിപ്പിച്ചു
വയനാട്:'യോഗ വ്യക്തിക്കും സമൂഹത്തിനും' എന്ന സന്ദേശം നൽകി മാനന്തവാടിയിൽ അന്താരാഷ്ട്ര യോഗ ദിനാചാരണം സംഘടിപ്പിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ, വയനാടിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി മാനന്തവാടി മുനിസിപ്പൽ ചെയർ പേഴസൺ ശ്രീമതി സി. കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജൻസ്റ്റിൻ ബേബി മുഖ്യാതിഥി ആയിരുന്നു. ശ്രീ പ്രണവം യോഗ വിദ്യാപീഠത്തിലെ യോഗാചാര്യൻ ശ്രീ പ്രവീൺ ടി. രാജൻ യോഗ പരിശീലനത്തിന് നേതൃത്വം നൽകി. ഇരുനൂറോളം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.
മാനന്തവാടി ജി. വി.എച്.എസ്. എസ്. പി. ടി. എ. പ്രസിഡന്റ് ശ്രീ ബിനു പി. പി. അധ്യക്ഷത വഹിച്ചു. ജി. വി. എച്. എസ്. എസ്. പ്രിൻസിപ്പാൾ ശ്രീ സലീം അൽത്താഫ്, ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപകൻ ശ്രീ കെ. കെ. സുരേഷ് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വയനാട് ഫീൽഡ് പബ്ലിസിറ്റി ഓഫിസർ ശ്രീ പ്രജിത്ത് കുമാർ എം. വി. സ്വാഗതവും ജി. വി. എച്. എസ് എസ്. കായിക അദ്ധ്യാപകൻ ശ്രീ ജെറിൽ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.