വിവരം നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വിമുഖത: വിവരാവകാശ കമ്മീഷണര്‍

google news
dsh

കാസർകോട് :  സര്‍ക്കാര്‍ ഓഫീസുകളിലെ വിവരങ്ങള്‍ പൗരന്മാര്‍ക്ക് നല്കുന്നതില്‍ സംസ്ഥാനത്ത്  ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുന്നുവെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.അബ്ദുല്‍ഹക്കിം. ഇവര്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം.

 വിവരങ്ങള്‍ കയ്യിലുണ്ടായിട്ടും അത് നല്‍കാന്‍ മടിക്കുന്ന പ്രവണത സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ വ്യാപകമായി കാണുന്നുണ്ട്. ബോധപൂര്‍വ്വം വിവരം മറച്ചു വയ്ക്കുക, അതിന് രാജ്യസുരക്ഷ പോലുള്ള വകുപ്പുകള്‍ ഉദ്ധരിക്കുക തുടങ്ങിയ പ്രവണത കൂടിവരുന്നു. ഇത് വ്യക്തമാക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എന്തോ മറച്ചു വയ്ക്കാനുണ്ടെന്നാണ്. കാസര്‍കോട് ജില്ലയില്‍ പരിഗണിച്ച പരാതികളിലും ഇത്തരം നിലപാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.  
 

Tags