എരുവേശിയിൽ വീട് കത്തിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് ബി ജെ പി

hgvfc

കണ്ണൂർ : കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ എരുവേശി പഞ്ചായത്തിലെ പട്ടികവർഗ്ഗ കോളനിയായ മണ്ണം കുണ്ട് കോളനിയിൽ അവിവാഹിതയായ ഭവാനി എന്ന സ്ത്രീയുടെ വീട് സാമുഹ്യ വിരുദ്ധർ കത്തിച്ചു .കഞ്ചാവിനും മയക്കുമരുന്നിനും അടിമയായിട്ടുള്ള ഇരുപതോളം വരുന്ന സാമൂഹ്യവിരുദ്ധർ ചേർന്ന് വീട് കത്തിച്ചതയാണ് പരാതി. സംഭവത്തിൽ ബി.ജെ.പി പ്രതിഷേധിച്ചു.

കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിച്ച് കർശന നടപടിക്ക് വിധേയമാക്കണമെന്നും പട്ടികജാതി പട്ടികവർഗ്ഗ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ഇടപെടൽ ബിജെപി നടത്തുമെന്നും സംഭവ സ്ഥലം സന്ദർശിച്ച ബി.ജെ.പി നേതാക്കൾ പറഞ്ഞു. എസ് ടി മോർച്ച കണ്ണൂർ ജില്ലാ പ്രസിഡണ്ട്  സജേഷ്, മണ്ഡലം പ്രസിഡണ്ട്  അജികുമാർ കരിയിൽ, മണ്ഡലം വൈസ് പ്രസിഡണ്ട്  രഞ്ജിത്ത് എന്നീ നേതാക്കൾ സ്ഥലം സന്ദർശിച്ചു

Share this story