മയ്യില്‍; പുഞ്ചിരിമായ്ക്കാന്‍ റോഡരികില്‍ വാരിക്കുഴി
Sun, 31 Jul 2022

മയ്യില്‍: ജലജീവന്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്ക് വേണ്ടി പൈപ്പിടാനായെടുത്ത കുഴി വഴിയാത്രക്കാര്‍ക്ക് അപകടഭീഷണിയയുര്‍ത്തുന്നു.പള്ളിപറമ്പ കോടിപ്പോയില്‍ പുഞ്ചിരിറോഡില്‍ ശുദ്ധജല പൈപ്പ് മൂടിയ ഭാഗങ്ങളിലാണ് വന്‍കുഴികള്‍ രൂപപ്പെട്ടത്.
ഇവിടെ ആഴത്തില്‍ കുഴിയെടുത്ത് മൂടിയ പൈപ്പുകള്‍ പലതും മഴകനത്തതോടെ മണ്ണ് ഒലിച്ചു പോയി പൈപ്പ് തന്നെ പുറത്തുകാണുന്ന വിധത്തിലാണുള്ളത്.കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരന്‍ ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. എത്രയും പെട്ടെന്ന്് ഈ കുഴിമൂടി അപകടസാധ്യത ഒഴിവാക്കണമെന്നാണ് പുഞ്ചിരിറോഡ് നിവാസികളുടെ ആവശ്യം.