വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ഇടമലക്കുടി ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി

google news
sss

  
ഇടുക്കി : കേന്ദ്ര ഗവണ്‍മെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ  തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ഇടുക്കിയിലെ ഇടമലക്കുടി ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ചു. സംസ്ഥാനത്തെ പ്രഥമ ഗോത്രവർഗ്ഗപഞ്ചായത്തും വിദൂര ആദിവാസിഗ്രാമവുമായ ഇടമലക്കുടിയിലെ  ദേവികുളത്തെ ക്യാമ്പ് ഓഫീസ് പരിസരത്താണ് യാത്ര എത്തിയത്. 

ജില്ലാ ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ് വളവി പരിപാടിയുടെ അധ്യക്ഷനായിരുന്നു. ഇടമലക്കുടി ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.പി ഷണ്മുഖം പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സെൽവരാജ്, നിമലാവതി, ചിന്താമണി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

മൂന്നാർ യൂണിയൻ ബാങ്ക് മാനേജർ കെ ഗോപാലകൃഷ്ണൻ സ്വാഗതമാശംസിച്ചു. എസ് ബി ഐ മൂന്നാർ ബ്രാഞ്ച് മാനേജർ ജിനീഷ് കെ.ജെ, ഇടമലക്കുടി പഞ്ചായത്ത് അസി. സെക്രട്ടറി എ.പി.സിറാജ്, യൂണിയൻ ബാങ്ക് മൂന്നാർ ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ ഹിമൽ വിജയൻ, എസ്.കതിരേശൻ, അഭിമന്നൻ എന്നിവർ പ്രസംഗിച്ചു.

നബാര്‍ഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിപാടിയിൽ പങ്കെടുത്തു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, മുദ്ര, സ്റ്റാന്‍ഡ് അപ് ഇന്ത്യ മുതലായ സ്‌കീമുകളില്‍ അര്‍ഹതയുള്ളവര്‍ക്ക് ക്യാമ്പില്‍ വച്ചു തന്നെ തത്വത്തില്‍ അംഗീകാരം നല്‍കി. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അര്‍ഹരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ എടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും ആധാര്‍ സേവനങ്ങളും യാത്രയില്‍ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കല്‍പ് യാത്ര പ്രയാണം നടത്തുന്നത്. കാർഷിക മേഖലയില്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോണ്‍ സാങ്കേതിക വിദ്യയും പരിപാടിയുടെ ഭാഗമായി ഗോത്രനിവാസികളെ പരിചയപ്പെടുത്തി.  വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ പരിപാടിയിൽ പങ്കുവച്ചു. സാജു പറവൂർ കലാപരിപാടികൾ അവതരിപ്പിച്ചു.

Tags