വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഉടുമ്പൻചോല ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി

google news
sssss

ഇടുക്കി : കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കിയിലെ തോട്ടംമേഖലയായ ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെത്തി. യൂണിയൻ ബാങ്ക് ഉടുമ്പൻചോല ബ്രാഞ്ചിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഉടുമ്പൻചോല കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനം ഉടുമ്പൻചോല ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അജി.ടി ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് മെമ്പർ പി.ഡി. ജോർജ്, സി.ഡി. എസ് ചെയർപേഴ്സൺ സുമരാജു, യൂണിയൻ ബാങ്ക് മാനേജർ രവി കിരൺ, അസി. മാനേജർമാരായ ജോൺ പ്രകാശ്, കീർത്തന കെ.എൽ എന്നിവർ പ്രസംഗിച്ചു. മേരി കഹാനി മേരി ജുബാനി വിജയ കഥകൾ സംരംഭകർ പങ്കുവച്ചു. ജോഷി മഹാത്മ വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, കൃഷി വിഗ്യാൻ കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വിവിധ പദ്ധതികൾ പരിചയപ്പെടുത്തി.

പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അര്‍ഹരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ എടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും യാത്രയില്‍ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാർഷിക മേഖലയില്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോണ്‍ സാങ്കേതിക വിദ്യയും കർഷകരെ പരിചയപ്പെടുത്തി.

Tags