വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കിയിലെ രാജകുമാരി ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി

faf
faf


തിരുവനന്തപുരം : കേന്ദ്ര ഗവൺമെന്റിന്റെ വികസന  ജനക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും  എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കിയിലെ രാജകുമാരി ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി. യൂണിയൻ ബാങ്ക് രാജകുമാരി ശാഖയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 


പഞ്ചായത്ത് ഹാളിൽ ചേർന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമാ ബിജു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ, വാർഡ് മെമ്പർ ഗ്രേസി ജോയി, സി.ഡി. എസ് ചെയർപേഴ്സൺ ബിനി ജോസ്, മർച്ചന്റ് അസോസിയേഷൻ പ്രതിനിധി കുര്യാക്കോസ് വി.വി, കെ.വി.കെ പ്രതിനിധി മഞ്ജു ജിൻസി വർഗ്ഗീസ്, യൂണിയൻ ബാങ്ക് മാനേജർ ശിവരാജ്, അസി. മാനേജർ ജിക്കി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

മേരി കഹാനി മേരി ജുബാനി വിജയ കഥകൾ  സംരംഭകർ പങ്കുവച്ചു. കോമഡി ആർട്ടിസ്റ്റ് ജോഷി മഹാത്മ വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ്, സ്പൈസസ് ബോർഡ് തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥർ വിവിധ പദ്ധതികൾ പരിചയപ്പെടുത്തി. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന ൽ അര്‍ഹരായവര്‍ക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും യാത്രയില്‍ ലഭ്യമാക്കി.

ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോണ്‍ സാങ്കേതിക വിദ്യയും കർഷകരെ പരിചയപ്പെടുത്തി

Tags