വികസിത് ഭാരത് സങ്കൽപ്പ് യാത്ര പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി

google news
sss

ഇടുക്കി : ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എസ്.ബി.ഐ നെടുങ്കണ്ടം ബ്രാഞ്ച് മാനേജർ സി.ബി അരുണിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഷിഹാബ് ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥി കെ. ആർ ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

കെ.വി. കെ സബ്ജക്ട് മാറ്റർ സ്പെഷിലിസ്റ്റ് പ്രീതു കെ പോൾ, കൃഷി ഓഫീസർ ബോൺസി ജോസഫ്,ഗ്രീഷ്മ റിച്ചാർഡ്, ശിൽപ പി. നായർ എന്നിവർ പ്രസംഗിച്ചു. മേരി കഹാനി മേരി ജുബാനി വിജയ കഥ സംരംഭകയായ ശ്യാമള വിശ്വനാഥൻ പങ്കുവച്ചു. പൊതുജനങ്ങൾക്കായി പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം ജീവിത ശൈലിരോഗ പരിശോധന നടത്തി.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വിവിധ പദ്ധതികൾ പരിചയപ്പെടുത്തി. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അര്‍ഹരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ എടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും യാത്രയില്‍ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാർഷിക മേഖലയില്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോണ്‍ സാങ്കേതിക വിദ്യയും കർഷകരെ പരിചയപ്പെടുത്തി.

Tags