വികസിത് ഭാരത് സങ്കൽപ്പ യാത്ര സേനാപതി ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി

ssss

ഇടുക്കി : കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കിയിലെ സേനാപതി ഗ്രാമപഞ്ചായത്തിലെത്തി. യൂണിയൻ ബാങ്ക് 
സേനാപതി ശാഖയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മാങ്ങാത്തൊട്ടിയിലെ സേനാപതി  സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി മാങ്ങാത്തൊട്ടി യൂണിറ്റ് പ്രസിഡൻ്റ് പി.വി. ബേബി ഉദ്ഘാടനം ചെയ്തു.

സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജയിംസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ബാങ്ക് ഡെപ്യൂട്ടി മാനേജർ വിവേക് കെ.സി, ബ്രാഞ്ച് മാനേജർ നസിറിൻ ,സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ഷൈലജ ടി. ആർ എന്നിവർ പ്രസംഗിച്ചു. മേരി കഹാനി മേരി ജുബാനി വിജയ കഥകൾ  സംരംഭകർപങ്കുവച്ചു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വിവിധ പദ്ധതികൾ പരിചയപ്പെടുത്തി. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അര്‍ഹരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും യാത്രയില്‍ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Tags