കൊന്നത്തടി പഞ്ചായത്തിലെത്തിയ വികസിത് ഭാരത് സങ്കൽപ്പ യാത്ര പൊതുജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

google news
sss

  
ഇടുക്കി : കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കിയിലെ കൊന്നത്തടി  ഗ്രാമപഞ്ചായത്തിലെത്തി. പാറത്തോട് എസ്.ബി.ഐ യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കമ്പിളികണ്ടം കുടുംബശ്രീ ഓഡിറ്റോറിയത്തിൽ എസ്.ബി.ഐ പാറത്തോട് ബ്രാഞ്ച് മാനേജർ ബിമൽ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം, കൊന്നത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. മൽക്കഉദ്ഘാടനം ചെയ്തു.

നാഷണൽ ടീ ബോർഡ് മെമ്പർ അഡ്വ. തുളസീധരൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തു മെമ്പർമാരായ  സാലി കുര്യാച്ചൻ, സുമംഗല വിജയൻ, ഗ്രീഷ്മ റിച്ചാർഡ്, ആതിര സനൂപ്, അനുമോൾ പോൾ എന്നിവർ പ്രസംഗിച്ചു. വിവിധ ഡിപ്പാർട്ടുമെന്റ്കളെ പ്രതിനിധീകരിച്ച് കൊന്നത്തടി കൃഷി ഓഫീസർ ബിജു കെ.ഡി, കെ.വി.കെ സയന്റിസ്റ്റ് ആഷിബ, തുടങ്ങിയവർ പദ്ധതികൾ വിശദീകരിച്ചു. അടിമാലി ബ്ലോക്കിനു കീഴിലെ വെള്ളത്തൂവൽപഞ്ചായത്തിൽ നാളെ യാത്ര എത്തിച്ചേരും. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നേടാനുള്ള സൗകര്യവും യാത്രയില്‍ ലഭ്യമാക്കിയിട്ടുണ്ട്. നബാര്‍ഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥര്‍ എല്ലാ പഞ്ചായത്തുകളിലും എത്തുന്നുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, മുദ്ര, സ്റ്റാന്‍ഡ് അപ് ഇന്ത്യ മുതലായ സ്‌കീമുകളില്‍ അര്‍ഹതയുള്ളവര്‍ക്ക് ക്യാമ്പില്‍ വച്ചു തന്നെ അംഗീകാരം നല്‍കി.

പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അര്‍ഹരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ എടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ആധാർ സേവനങ്ങളും യാത്രയില്‍ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കല്പ യാത്ര പ്രയാണം നടത്തുന്നത്. കാർഷിക മേഖലയില്‍ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോണ്‍ സാങ്കേതിക വിദ്യയും കൊന്നത്തടി പഞ്ചായത്തിൽ പരിചയപ്പെടുത്തി. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള തങ്ങളുടെ അനുഭവങ്ങള്‍ പരിപാടിയിൽ പങ്കുവച്ചു. സാജു പറവൂർ കലാപരിപാടി അവതരിപ്പിച്ചു

Tags