ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ ബാലചികിത്സാ വാർഡ് ഉദ്ഘാടനം ചെയ്തു

google news
dhf


ഇടുക്കി : തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ ആയുർവേദ ആശുപത്രിയിലെ ബാലചികിത്സാ വാർഡ് പി. ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ആയുർവേദ ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം. പി മുഖ്യാതിഥിയായി.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെയിനി പി. വിഷയാവതരണം നടത്തി. എം. എൽ. എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും രണ്ട് കോടി രൂപ വിനിയോഗിച്ചാണ് ബാലചികിത്സാ വാർഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

 ഉദ്ഘാടന യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ പ്രൊ. എം. ജെ ജേക്കബ്, കെ. ജി സത്യൻ, ഇന്ദു സുധാകരൻ, തൊടുപുഴ നഗരസഭ കൗൺസിലർ ശ്രീലക്ഷ്മി കെ. സുദീപ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, എച്ച്. എം. സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
 

Tags