ലോക്സഭാ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

google news
ssss

ഇടുക്കി : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായർക്ക് നൽകി പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകാവുന്ന  മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും പ്രകൃതി സൗഹൃദ സാധന സാമഗ്രികൾ  ഉപയോഗിക്കുകയും ചെയ്യുന്ന ഹരിത തിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിഭാവനം ചെയ്യുന്നത്.

ഇതിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ , സ്ഥാനാർഥികൾ , സമ്മതിദായകർ  , പൊതുജനങ്ങൾ തുടങ്ങിയ  എല്ലാപേരുടെയും സഹകരണം ആവശ്യമുണ്ടെന്നും കളക്ടർ പറഞ്ഞു. പരിപാടിയിൽ  എ ഡി എം ജ്യോതി  ബി , ഡെപ്യൂട്ടി കലക്ടർമാരായ ഡോ . അരുൺ ജെ  ഓ , മനോജ് കെ , സ്വീപ്പ് നോഡൽ ഓഫീസർ ലിപു ലോറൻസ് എന്നിവർ പങ്കെടുത്തു.  

Tags